KeralaLatest News

ബാലഭാസ്കറിന്റെ മരണം ; അപകടമരണമല്ലെന്ന് സ്ഥാപിക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്ന് സ്ഥാപിക്കാൻ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് മരണവുമായി ബന്ധമുണ്ടെന്നതിനും തെളിവില്ല. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിക്കും.

സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍. കേസിലെ കൂട്ടു പ്രതികളായ സുനില്‍ കുമാര്‍, സെറീന ഷാജി, പോള്‍ ജോസ് തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button