Latest NewsIndia

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ

ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥൻ അര്‍ഷാദ് അഹമ്മദ് ഖാന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അർഷാദിന്റെ മകന്‍ ഉബ്ബാന്‍ ഖാന്‍ എന്ന അഞ്ചു വയസുകാരനെ ആശ്വസിപ്പിക്കാനും കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം സമയം കണ്ടെത്തി. ജമ്മു കശ്മീരിലെ അനന്തനാഗില്‍ ജൂണ്‍ 12 ന് സി.ആര്‍.പി.എഫ് സംഘത്തിനുനേരെ നടന്ന ഭീകരാക്രമണത്തിലാണ് അര്‍ഷാദ് അഹമ്മദ് ഖാന്‍ വീരമൃത്യു വരിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു അദ്ദേഹത്തോടൊപ്പം അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാരും വീരമൃത്യു വരിച്ചിരുന്നു. അര്‍ഷാദ് അഹമ്മദ് ഖാന്‍ വീരമൃത്യു വരിച്ചത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി പേരുടെ ജീവന്‍ രക്ഷിക്കുന്നതിനും ആയിരുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button