ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും താക്കീതുമായി കേന്ദ്രസർക്കാർ. ഓഫറുകള്‍ പരിധിവിടുന്നുവെന്നും രണ്ട് കമ്പനികളും സര്‍ക്കാറിന്റെ പുതിയ വിദേശ നിക്ഷേപനയം പാലിക്കണമെന്നും ഇ കൊമേഴ്‌സ് കമ്പനികളുടെ യോഗത്തില്‍ പിയൂഷ് ഗോയൽ വ്യക്തമാക്കി. ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ഓഹരിപങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍പന നടത്തരുത് എന്ന വ്യവസ്ഥ ഈ ഫെബ്രുവരി മുതൽ കൊണ്ടുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.
മൊബൈല്‍, ഇലക്ട്രോണിക്‌സ് കമ്പനികള്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടുമായും സഹകരിച്ച് പലവിധ ഓഫറുകള്‍ നല്‍കാറുണ്ടായിരുന്നു. എന്നാൽ ഇനി അത് സാധ്യമാകില്ല. ഇത്തരം വില്‍പനകള്‍ പരമ്പരാഗത ചില്ലറവ്യാപാര മേഖലയിലുളള കമ്പനികളെ ബാധിക്കുമെന്നും ചെറിയ കമ്പനികളുടെ പ്രശ്‌നങ്ങള്‍ സർക്കാരിന് പരിഗണിക്കണമെന്നും പിയൂഷ് ഗോയൽ അറിയിച്ചു.
Post Your Comments