കൊച്ചി: വിവാഹ ബന്ധം വേർപ്പെടുത്തിയവർക്കും ഭർത്താവുമായി അകന്നു കഴിയുന്നവർക്കും വിധവാ പെൻഷൻ നൽകേണ്ടെന്ന് ഉത്തരവ്. ഭർത്താവിനെ 7 വർഷമായി കാണാനില്ലെന്നു പോലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പുതിയ പെൻഷൻ അപേക്ഷ പരിഗണിക്കും.
കേരളത്തിൽ നിലവിൽ 13 ലക്ഷത്തിലധികം ആളുകൾ വിധവാ പെൻഷൻ വാങ്ങുന്നുണ്ട്. വിവാഹ മോചനത്തിനു കേസ് നടത്തുന്നവരും ഭർത്താവുമായി അകന്നു കഴിയുന്നവരും ഇവരിൽ ഉൾപ്പെടുന്നു . 7 വർഷം ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്നവർക്കു പെൻഷന് അർഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. വേർപിരിഞ്ഞു താമസിക്കുക എന്നതു 7 വർഷത്തിലധികമായി ഭർത്താവിനെ കാണാനില്ലാത്ത എന്നു സർക്കാർ ഭേദഗതി ചെയ്തു. ഭർത്താവിൽനിന്ന് അകന്നു കഴിയുന്നു എന്ന കാരണത്താൽ മാത്രം പെൻഷൻ അനുവദിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം.
Post Your Comments