Latest NewsKeralaNews

സിപിഎം നേതാവായ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെൻഷൻ വാങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

പാലക്കാട് : സിപിഎം നേതാവായ ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ വിധവാ പെൻഷൻ വാങ്ങുന്നു. പാലക്കാട് വടകര പഞ്ചായത്തിലെ മൂന്നാം വാർഡിലെ താമസക്കാരിയും സിപിഎം കോഴിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യയുമായ ധനലക്ഷ്മിയാണ് വിധവ പെൻഷൻ വാങ്ങുന്നത്.

Read Also : കൊവിഡ് വ്യാപനം കണ്ടെത്താന്‍ പുതിയ രീതി പരീക്ഷിച്ച് ചൈന 

ആദ്യ ഭർത്താവ് മരിച്ച ശേഷമാണ് ധനലക്ഷ്മി സുലൈമാനെ വിവാഹം ചെയ്തത് . 2016 മുതലാണ് ധനലക്ഷ്മി വിധവ പെൻഷൻ വാങ്ങി തുടങ്ങിയത്. എന്നാൽ 2010 ൽ സുലൈമാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യയുടെ സ്ഥാനത്ത് ധനാലക്ഷി എന്നാണ് ചേർത്തിരിക്കുന്നത്.  2019 ൽ ഇവർ പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ പെൻഷൻ തടഞ്ഞിരുന്നു. എന്നാൽ 2020 ൽ ഇവർ പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചതിനാൽ കുടിശ്ശികയുള്ള പെൻഷൻ അനുവദിച്ചിരുന്നു.

സുലൈമാൻ ഭരണസമിതി അംഗമായ കോഴിപ്പാറ സഹകരണബാങ്കിന്റെ പെൻഷൻ വിതരണ ചുമതല ധനലക്ഷ്മിക്കാണ്. അർഹതയുണ്ടായിട്ടും നിരവധി ആളുകൾ പെൻഷൻ കിട്ടാതിരിക്കുമ്പോഴാണ് സിപിഎം നേതാവിന്റെ ഭാര്യ വിധവ പെൻഷൻ വാങ്ങുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button