Bikes & ScootersLatest NewsAutomobile

സ്‌കൂട്ടര്‍ ഓഫ് ദ് ഇയര്‍ എഡിഷൻ എന്റോർക്കുമായി ടിവിഎസ്

സ്‌കൂട്ടര്‍ ഓഫ് ദ് ഇയര്‍ എഡിഷൻ എന്റോർക്കുമായി ടിവിഎസ്. പുതിയ സില്‍വര്‍ നിറപ്പതിപ്പും,സ്കൂട്ടർ ഓഫ് ദി ഇയർ എംബ്ളവുമാണ് പ്രധാന പ്രത്യേകത. മറ്റു മാറ്റങ്ങൾ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. ഇന്ത്യയിൽ 125 സിസി ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള സ്‌കൂട്ടറാണ് ഇപ്പോൾ ടിവിഎസ് എന്‍ടോര്‍ഖ്.

TVS SILVER

ആദ്യ കണക്റ്റഡ് സ്‌കൂട്ടർ എന്ന ഖ്യാതിയോടെയാണ് എന്റോർക് വിപണിയിൽ എത്തിയത്. യുഎസ്ബി മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സോക്കറ്റ്, സ്റ്റോറേജ് സ്പെയ്സിലെ എല്‍ഇഡി ലൈറ്റിംഗ് എന്നിവ പ്രധാന സവിശേഷതകൾ. CVTi-REVV എയര്‍കൂളിംഗ് 124.7 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 9.2 bhp കരുത്തും 10.5 Nm torque ഉം സൃഷ്ടിച്ച് സ്കൂട്ടറിന് നിരത്തിൽ കരുത്തനാക്കുന്നു. TVS SILVER 3

മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ് നിറങ്ങളിലാണ് ആദ്യം എന്റോർക് വിപണിയിൽ എത്തിയത്. പിന്നീട് മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രെയ്, മെറ്റാലിക് ഗ്രെയ് നിറങ്ങളിൽ കൂടി അവതരിപ്പിച്ചിരുന്നു. പുതിയ ടിവിഎസ് എന്‍ടോര്‍ഖിനു ഡല്‍ഹി എക്സ്ഷോറൂം പ്രകാരം 59,995 രൂപയാണ് വില

shortlink

Related Articles

Post Your Comments

Related Articles


Back to top button