ആലപ്പുഴ : തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന് നികുതി ഇളവ് നൽകാനാകില്ലെന്ന് ആലപ്പുഴ നഗരസഭ. സർക്കാരിന്റെ നിർദ്ദേശമാണ് നഗരസഭ തള്ളിയത്. കമ്പനിക്ക് വേണമെങ്കിൽ ട്രൈബ്യുണലിനെ സമീപിക്കാം. എന്നാൽ നഗരസഭയുടെ നടപടിയെ എൽഡിഎഫ് അംഗങ്ങൾ എതിർത്തു.2.71 കോടി രൂപ നികുതി അടയ്ക്കാനായിരുന്നു നഗരസഭയുടെ നിർദ്ദേശം. എന്നാൽ 35 ലക്ഷം രൂപ വാങ്ങിയാൽ മതിയെന്നായിരുന്നു സർക്കാർ തീരുമാനം. ഇതിനെയാണ് നഗരസഭ എതിർത്തത്.
ലേക് പാലസ് റിസോര്‍ട്ടിലെ 10 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും അനധികൃതമാണെന്നും 22 കെട്ടിടങ്ങളില്‍ വിസ്തീര്‍ണ്ണത്തില്‍ കുറവ് ഉണ്ടെന്നും ആലപ്പുഴ നഗരസഭ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 22 കെട്ടിടങ്ങളുടെ കൂട്ടിയ വിസ്തീര്‍ണത്തിന് 2002 മുതലുള്ള കെട്ടിട നികുതിയും 10 കെട്ടിടങ്ങള്‍ക്ക് 2012 മുതലുള്ള നികുതിയും പിഴയും അടക്കം 2.75 കോടി രൂപ നഗരസഭ അടയ്ക്കാനായിരുന്നു ആദ്യ നിര്‍ദ്ദേശം.
Post Your Comments