Latest NewsKerala

കടലില്‍ അതിശക്തമായ കാറ്റും തിരമാലയും :സംസ്ഥാനത്ത് തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം 

തിരുവനന്തപുരം: സംസ്ഥാനത്ത് തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം. കടലില്‍ അതിശക്തമായ കാറ്റും തിരമാലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. ജൂണ്‍ 29 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

തെക്ക്പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളില്‍ വിനോദ സഞ്ചാരം ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button