തിരുവനന്തപുരം : സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാരില്‍ പലരും ലഹരിയ്ക്ക് അടിമകള്‍, അശ്ലീല വീഡിയോ പിടിച്ചെടുത്തു. തിരുവനന്തപുരത്താണ് സംഭവം. സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളില്‍ അശ്‌ളീല വീഡിയോകള്‍ കണ്ടെത്തിയത്. വാഹനം ഓടിക്കുമ്പോള്‍ മദ്യ ലഹരിയില്‍ ആയിരുന്ന രണ്ട് ഡ്രൈവര്മാരെയും പോലീസ് അറസ്റ്റ് ചെയ്തു.
. കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായിട്ടാണ് പോലീസ് പരിശോധന നടത്തിയത്. 38 സ്‌കൂളുകളിലെ 400 ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നല്‍ പരിശോധന സ്വകാര്യ വാനുകളില്‍ നടത്തിയതെന്ന് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ് അറിയിച്ചു. സ്‌കൂള്‍ വിടുന്നതിന് മുമ്ബ് ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയിലാണ് പരിശോധന നടത്തിയത്.
Post Your Comments