Latest NewsIndia

കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ എന്ന് മോദി

ന്യൂഡല്‍ഹി: കേരളത്തിലായാലും ബംഗാളിലായാലും തീവ്രവാദത്തിന് ഒരു മുഖം മാത്രമേയുള്ളൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ആള്‍ത്തൂട്ടാക്രമണം ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പു ഫലമെന്ന് മോദി പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യം തോറ്റി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വയനാട്ടിലും റായാബരേലിയിലും രാജ്യം തോറ്റോ എന്നും മോദി ചോദിച്ചു. തെറ്റുകള്‍ തിരിച്ചറിയാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും മോദി പറഞ്ഞു.നന്ദി പ്രമേയ ചര്‍ച്ചയിലാണ് മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button