ഒട്ടാവ: കൃത്രിമ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്വന്തം ബീജം ഉപയോഗപ്പെടുത്തി 16 കുട്ടികളുടെ പിതാവായി വഞ്ചന നടത്തിയ വന്ധ്യതാ ചികിത്സാ ഡോക്ടര്‍ക്ക് 10,730 ഡോളര്‍ പിഴ. ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കാനും 30 ദിവസത്തിനുള്ളില്‍ പിഴയീടാക്കാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരവധി പേരുടെ ജീവിതം കൊണ്ടാണ് ഡോക്ടര്‍ കളിച്ചതെന്നും, തനിക്കു മുന്നിലെത്തുന്ന രോഗികളെ ഡോക്ടര്‍ വഞ്ചിക്കുകയായിരുന്നു എന്നും അച്ചടക്ക സമിതി കണ്ടെത്തി. സംഭവത്തില്‍ 80കാരനായ ബെര്‍നാഡ് നോര്‍മാന്‍ ആണ് കൃത്രിമ ബീജ സങ്കലന ചികിത്സയില്‍ തട്ടിപ്പ് കാണിച്ചത്.
തന്റെയും മറ്റുള്ളവരുടെയും ബീജം ഉപയോഗിച്ച് നൂറോളം കുട്ടികളെ ജനിപ്പിച്ചു എന്നാണ് കണ്ടെത്തല്‍.1970 മുതല്‍ ചികിത്സ നടത്തുന്ന 80 കാരനായ ഡോക്ടര്‍ ചികിത്സിച്ച 11 സ്ത്രീകളില്‍ സ്വന്തം ബീജം പരീക്ഷിച്ചു. ഡോക്ടറുടെ ചികിത്സയിലൂടെ ജനിച്ച ഒരു കുട്ടി മുതിര്‍ന്നപ്പോള്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പാരമ്പര്യ രോഗം പിടിപെട്ട ഇയാള്‍ തന്റെ പാരമ്പര്യത്തില്‍ ആര്‍ക്കും അത്തരമൊരു രോഗം ഇല്ലായെന്ന് കണ്ടെത്തി. തുടര്‍ന്ന് സമാന രോഗമുള്ള മറ്റൊരു കുട്ടിയുടെ ജനിതക ഘടന പരിശോധിച്ചപ്പോള്‍ തന്റേതുമായി അത് ഒത്തുപോകുന്നതായി കണ്ടെത്തി.
ഇതാണ് സംശയത്തിന് കാരണമായത്. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിയോഗിച്ച അച്ചടക്ക സമിതി നടത്തിയ അന്വേഷണം നടത്തി ഡോക്ടറെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 2014ല്‍ സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അച്ചടക്ക നടപടി നേരിട്ടിരുന്നു. കയ്യബദ്ധമാണെന്ന വിശദീകരണമാണ് അന്ന് ഡോക്ടര്‍ നല്‍കിയ വിശദീകരണം. ഇരകളും ഡോക്ടര്‍ക്കെതിരേ രംഗത്ത് വന്നു. തന്റെ പിതാവ് മറ്റൊരാളാണെന്ന് അറിഞ്ഞത് ജീവിതത്തെയാകെ മാറ്റിമറിച്ചു. താന്‍ മലിനമായതായി തോന്നിത്തുടങ്ങി- തട്ടിപ്പിന് ഇരയായ റെബേക്ക ഡിക്സണ്‍ പറഞ്ഞു.
Post Your Comments