Latest NewsInternational

കരഞ്ഞ കുഞ്ഞിനോട് പിതാവിന്റെ ക്രൂരത; ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് മരിക്കാനിടയായ സംഭവം ഇങ്ങനെ

ഹൂസ്റ്റണ്‍ : തലയോട്ടി തകര്‍ന്നു നവജാത ശിശു മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. യുഎസിലെ ഹൂസ്റ്റണില്‍ നിന്നുള്ള ജാസണ്‍ പോള്‍ റോബിന്‍ (24), കാതറിന്‍ വിന്‍ഹാം വൈറ്റ് (21) എന്നിവരാണ് അറസ്റ്റിലായത്. 10 ആഴ്ച മാത്രം പ്രായമുള്ള ഇവരുടെ മകള്‍ ജാസ്മിന്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണു മരിച്ചത്.

കഴിഞ്ഞ മാസമാണ് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. സാധാരണ പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നു വ്യത്യസ്തമായി കുട്ടികളുടേതില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടി വന്നതിനാലാണ് റിപ്പോര്‍ട്ട് വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. തലയ്‌ക്കേറ്റ ആഘാതം തന്നെയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്. 96 പൊട്ടലുകളും ശരീരത്തില്‍ ഉണ്ടായിരുന്നു.

മാസം തികയാതെയായിരുന്നു ജാസ്മിന്റെ ജനനം. ആശുപത്രിയില്‍ നിന്നു തിരിച്ചെത്തി 12 ദിവസങ്ങള്‍ക്കു ശേഷമായിരുന്നു മരണം. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായി കണ്ടെത്തിയത്. വാരിയെല്ലിലുള്‍പ്പെടെ മാരക പൊട്ടലുകളും ഉണ്ടായിരുന്നു. മരണത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കുട്ടി കരഞ്ഞപ്പോള്‍ ദേഷ്യം വന്ന റോബില്‍ കുഞ്ഞിനെ കയ്യിലെടുത്ത് ശക്തമായി കുലുക്കിയതാണ് എല്ലു പൊട്ടാനും മറ്റ് ആഘാതത്തിലേക്കും നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കാര്യങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ബോധിപ്പിച്ചു. കൊലക്കുറ്റത്തിനാണ് റോബിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണു കാതറിനെതിരെ കേസ്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഇവരിപ്പോള്‍ ഹാരിസ് കൗണ്ടിയിലെ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles

Back to top button