ഹൂസ്റ്റൺ : ജൂലൈ മാസം അവസാനിച്ചപ്പോൾ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കി ഹൂസ്റ്റൺ. സംസ്ഥാന ഗവൺമെന്റ് മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചു നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾ ഓഗസ്റ്റ് മുതൽ കർശനമായി പാലിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഹൂസ്റ്റൺ മേയർ അറിയിച്ചു.
കോവിഡ് 19 ബാധിച്ചു മരിച്ച ഹൂസ്റ്റൺ അഗ്നി സേനാംഗത്തിന് ആദരാജ്ഞലി അർപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത സമ്മേളനത്തിലാണ് മേയർ നിയമം കർശനമായി പാലിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നൽകിയത്.
ഓഗസ്റ്റ് ഒന്നു മുതൽ മാസ്ക്ക് ധരിക്കാത്തവർക്ക് ഫൈൻ ഏർപ്പെടുത്തുമെന്നു മേയർ പറഞ്ഞു. ഘട്ടഘട്ടമായാണ് പിഴ ചുമത്തുക. ഇതുവരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. പൊതുസുരക്ഷയെ കരുതിയും, സ്വയം സുരക്ഷയ്ക്കുവേണ്ടിയും മാസ്ക്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്നും മേയർ വ്യക്തമാക്കി.
Post Your Comments