KeralaLatest News

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

ഗ്രാമിന് 3,160 രൂപയും പവന് 25,280 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,160 രൂപയും പവന് 25,280 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണവില.

ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തയതിന്റെ പ്രതിഫലനമാണ് കേരളത്തിലെ സ്വര്‍ണവില കുറയാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,409.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 5.51 ഡോളറിന്റെ ഇടിവാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്.ഇന്നലെ സ്വര്‍ണവില കുതിച്ചുയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 280 രൂപ ഉയര്‍ന്ന് പവന് 25,680 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണ വില കുതിച്ച് ഉയരാന്‍ കാരണമായി പറഞ്ഞിരുന്നത്. യുഎസ് – ചൈന വ്യാപാര യുദ്ധം കടുത്ത സാഹചര്യത്തില്‍ ഇത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന നിരീക്ഷണമാണ് പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകരില്‍ അധികവും സ്വര്‍ണത്തിലേക്ക് കൂടുതലായി മാറിയതാണ് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരാന്‍ കാരണമായത്. 2019 ജൂണ്‍ 21 നാണ് ഇതിന് മുന്‍പ് സ്വര്‍ണത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു അന്നത്തെ സ്വര്‍ണ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button