അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസുകളിലെ’ സ്റ്റോപ് സിഗ്‌നല്‍’ അവഗണിച്ച ഡ്രൈവര്‍മാര്‍ക്ക് കനത്ത പിഴ. 3646 ഡ്രൈവര്‍മാര്‍ക്കാണ് പിഴ ചുമത്തിയത്. സ്റ്റോപ് സിഗ്‌നല്‍ തെളിയിക്കാത്തതിന് 120ലധികം സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. സ്റ്റോപ് സിഗ്‌നല്‍ തെളിയിച്ച സ്‌കൂള്‍ ബസില്‍ നിന്ന് അഞ്ച് മീറ്ററില്‍ കുറയാത്ത അകലത്തില്‍ പിറകെയുള്ള വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് നിയമം. എന്നാൽ ഇത് മിക്കവരും പാലിക്കാറില്ല. ഈ നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കാണ് പിഴ ലഭിച്ചത്.1000 ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുമാണ് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ. സിഗ്‌നല്‍ തെളിയിക്കാത്ത സ്‌കൂള്‍ ബസ്‌ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കും.
Post Your Comments