ന്യൂഡൽഹി: കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി നേതാക്കള്‍. യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും അറിയാമെന്നും എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറയുകയുണ്ടായി. അതേസമയം മോദി ഉന്നയിച്ച വിമര്‍ശനത്തില്‍ അദ്ദേഹത്തിന് തന്നെ കൃത്യതയുണ്ടായിരുന്നില്ലെന്ന് ശശിതരൂര്‍ പറയുകയുണ്ടായി. കാര്‍ഷികം, വ്യവസായം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാതെ പ്രധാനമന്ത്രി സ്വന്തം രാജ്യത്തെ ജനങ്ങളെ നിരാശരാക്കിയെന്നും ഒപ്പം ബീഹാറിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് എന്‍സഫലൈറ്റിസ് ബാധിച്ചതിനെ കുറിച്ചും മോദി ഒന്നും സംസാരിച്ചില്ലെന്നും കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ജന്‍ ചൗധരിയും വ്യക്തമാക്കി.
കോണ്‍ഗ്രസ് മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിക്കുന്നില്ലെന്നും ദേശീയ പുരോഗതിക്ക് കുറച്ചുപേര്‍ മാത്രമേ സംഭാവന ചെയ്തിട്ടുള്ളുവെന്നാണ് ചിലർ ചിന്തിക്കുന്നതെന്നുമായിരുന്നു പ്രധാനമന്ത്രി ആരോപിച്ചത്. അവര്‍ അത്തരം ആളുകളുടെ പേരുകള്‍ മാത്രമേ കേള്‍ക്കാന്‍ താല്‍പര്യമുള്ളൂ. മറ്റുള്ളവരെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഓരോ പൗരനും ഇന്ത്യയുടെ പുരോഗതിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത് എന്നും മോദി പറഞ്ഞിരുന്നു.
Post Your Comments