മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ബിബാര്‍ സ്വദേശിനിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ് വരാനിരിക്കെയാണ് പോലീസിന്റെ നടപടി.
ഒരാഴ്ച മുമ്പ് തന്നെ ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി തടുങ്ങിയെങ്കിലും മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്ന തിയതി കോടതി നീട്ടിയതോടെ മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് രാജ്യം വിട്ടേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇതുസംബന്ധിച്ചുള്ള വിവരം കൈമാറിയിട്ടുണ്ട്.
Post Your Comments