KeralaLatest News

ഒരു കുടുംബം പോലും ഒഴിവായിപ്പോകരുത്; പ്രളയം തകര്‍ത്ത വീടുകളുടെ പുനര്‍നിര്‍മാണത്തിന് അപ്പീല്‍ നല്‍കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം : പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കാനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. നാശനഷ്ടമുണ്ടായ ഒരു കുടുംബം പോലും ഒഴിവാക്കപ്പെടരുതെന്ന ബോധ്യത്തോടെയാണ് ഈ തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം ആദ്യ കണക്കുകളില്‍ 2.1 ലക്ഷമായിരുന്നത് ഒരു ലക്ഷത്തോളം വന്ന അപ്പീലുകള്‍ക്കു ശേഷം 2.54 ലക്ഷമായി. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ സംബന്ധിച്ച 34768 അപ്പീലുകള്‍ തീര്‍പ്പാക്കിയപ്പോള്‍ രണ്ടായിരത്തിലേറെ വീടുകള്‍ കൂടി അവസാന പട്ടികയില്‍ വന്നിട്ടുണ്ട്.

2018 ഡിസംബര്‍ 31 വരെ അപ്പീല്‍ സ്വീകരിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതു ഹൈക്കോടതി ഇടപെട്ടു ജനുവരി 31 വരെയാക്കി. തുടര്‍ന്നും ആയിരക്കണക്കിന് അപ്പീലുകളാണു വിവിധ കലക്ടറേറ്റുകളിലെത്തിയിരുന്നത്. ജനുവരിക്കു ശേഷം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍,വയനാട് ജില്ലകളിലായി 27,432 അപ്പീലുകളെത്തി.

ചിലതില്‍ തീര്‍പ്പാക്കിയെങ്കിലും ഭൂരിപക്ഷവും പരിഗണിക്കാത്ത സ്ഥിതിയുണ്ടായി. മാര്‍ച്ച് 31 വരെ ലഭിച്ചവയില്‍ നടപടിക്കു കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. അതിനു ശേഷമുള്ളവയുടെ കാര്യത്തില്‍ കലക്ടറുടെ തലത്തില്‍ സമിതി രൂപീകരിച്ചു പ്രാഥമിക പരിശോധന നടത്താനും അര്‍ഹതയുണ്ടെന്നു കണ്ടാല്‍ തുടര്‍നടപടിക്കും നിര്‍ദേശിച്ചു. കലക്ടര്‍, തദ്ദേശഭരണ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, മരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ലൈഫ് മിഷന്‍ കോഓര്‍ഡിനേറ്റര്‍, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്നിവരടങ്ങിയതാണു സമിതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button