ന്യൂ ഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ബാലകോട്ട് ആക്രണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് വ്യോമസേന പൈലറ്റുമാരുടേതാണ് വെളിപ്പെടുത്തല്‍. ബാലകോട്ട് ആക്രണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ് ദ്യത്യം നടന്നതെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു.
കുടുംബാഗംങ്ങള്‍ പോലും അറിയിക്കാതെയാണ് പാകിസ്ഥാനിലേയ്ക്ക് കടന്നത്. പാക് വ്യോമാതിര്‍ത്തി കടന്നയുടന്‍ ഞങ്ങള്‍ മ്സൈല് പ്രയോഗിച്ചു;തിരികെ ഇന്ത്യയിലേയ്ക്കു പറന്നു. ദൗത്യം 90 സെക്കന്റില്‍ പൂര്‍ത്തിയായി-ആക്രമണം നടത്തിയ മിറാഷ് 2000 വിമാനത്തിന്റെ പൈലറ്റ് പറഞ്ഞു.
പിറ്റേന്ന് ആക്രമണ വിവരം പുറം ലോകമറിഞ്ഞപ്പോള്‍ ദൗത്യത്തില്‍ പങ്കെടുത്തിരുന്നോ എന്നു ഭാര്യ വിളിച്ചു ചോദിച്ചു. ഞാന്‍ മറുപടിയൊന്നും നല്‍കിയില്ല. സുഖമായി കിടന്നുറങ്ങി- പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച പൈലറ്റ് പറഞ്ഞു.
Post Your Comments