Latest NewsKerala

ആശങ്കകള്‍ ഉയരുന്നു; വെടിയുണ്ട നിറച്ച പിസ്റ്റളുമായി വിദേശി പിടിയില്‍

കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയിരിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കാനായാണ് ഇയാള്‍ വന്നത്.

ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്തിനാണ് പിസ്റ്റള്‍ കൈവശം വെച്ചിരിക്കുന്നത് എന്നകാര്യത്തിലും അംഗീകൃത ലൈസന്‍സ് ഉള്ളതാണോ തുടങ്ങിയ കാര്യങ്ങളിലും പോലീസ് കൂടുതല്‍ വ്യക്തത വരുത്തും. സമഗ്രമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

shortlink

Post Your Comments


Back to top button