ഹൊസൂര്‍: പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ 125 സിസി സ്കൂട്ടര്‍ വിഭാഗത്തിലെ എന്‍ടോര്‍ക്ക് 125 എന്ന മോഡല്‍ പുതിയൊരു നിറത്തില്‍ കൂടി ലഭ്യമാക്കുന്നു. ഇനി മുതല്‍ മാറ്റ് സില്‍വര്‍ നിറത്തിലും ഈ സ്കൂട്ടര്‍ ലഭിക്കും.
ടിവിഎസ് എന്‍ടോര്‍ക്ക് 125 ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് സ്കൂട്ടറാണ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം അവാര്‍ഡുകള്‍ ലഭിച്ച സ്കൂട്ടറും ടിവിഎസ് എന്‍ടോര്‍ക്ക് 125 ആണ്. ഈ നേട്ടത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നിറം അവതരിപ്പിച്ചത്. സ്കൂട്ടര്‍ ഓഫ് ദി ഇയര്‍ എംബ്ലത്തോടു കൂടിയായിരിക്കും ടിവിഎസ് എന്‍ടോര്‍ക്ക് 125 സ്കൂട്ടറുകള് പുറത്തിറങ്ങുക.
2018 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ശേഷം ഇതുവരെ മികച്ച പ്രതികരണമാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125ന് ലഭിച്ചത്. വാഹന നിര്‍മ്മാണ മേഖലയിലെ 9 പുരസ്കാരങ്ങളാണ് ഈ സ്കൂട്ടറിന് ഇതുവരെ കിട്ടിയിരിക്കുന്നത്. അവാര്‍ഡ് നേടിയ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ വഴി ‘സ്കൂട്ടര്‍ ഓഫ് ദ ഇയര്‍’ ആയി മാറുകയും ചെയ്തു. പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ 2 ലക്ഷം യൂണിറ്റുകള്‍ വില്‍ക്കാനും സാധിച്ചു.
സ്റ്റൈലും സാങ്കേതികവിദ്യയും മികച്ച പെര്‍ഫോമന്‍സും ഒത്തിണങ്ങുന്നതാണ് എന്‍ടോര്‍ക്ക് 125. എക്സ്ക്ലൂസീവ് ആപ്ലിക്കേഷനായ ടിവിഎസ് സ്മാര്‍ട്ട് എക്സോനെക്ട് ഈ സ്കൂട്ടറില്‍ ഉണ്ട്. സിവിടിഐ-ആര്‍ഇവിവി 124.79 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക് 3-വാല്‍വ്, 6.9കെഡബ്ല്യു@7500 ആര്‍പിഎം/9.4 പിഎസ് @ 7500 ആര്‍പിഎം, 10.5 എന്‍എം @ 5500 ആര്‍പിഎം ഉല്പാദിപ്പിക്കുന്ന എയര്‍-കൂള്‍ഡ് എസ്ഒഎച്ച്സി എഞ്ചിന് എന്നീ അത്യാധുനിക സൗകര്യങ്ങളുമായാണ് ഈ ഇരുചക്രവാഹനം എത്തുന്നത്.
മാറ്റ് യെല്ലോ, മാറ്റ് വൈറ്റ്, മാറ്റ് റെഡ്, മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ് എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. മാറ്റ് സില്‍വര്‍ ഡിസ്ക് വേരിയന്റില്‍ ലഭ്യമാണ്.
Post Your Comments