രാജ്യത്ത് ഇതുവരെ പിടിയിലായ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളും ഉള്‍പ്പെടുന്ന പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്താകെ 155 പേര്‍ ഇതുവരെ പിടിയിലായി. ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്, ദി ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ, ദയീശ് എന്നീ സംഘടനകളെയാണ് യുഎപിഎ നിയമം 1967 ന്റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ജി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ തലത്തിലുള്ള അന്വേഷണ ഏജന്‍സികളും വിവിധ സംസ്ഥാന പോലീസ് സേനകളും അറസ്റ്റ് ചെയ്ത ആളുകളുടെ ആകെ കണക്കാണിത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി അന്വേഷണ ഏജന്‍സികള്‍ സമൂഹ മാധ്യമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ തീരദേശമുള്ള സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും തീരപ്രദേശങ്ങളില്‍ പട്രോളിംഗ് കര്‍ശനമാക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. വീഴ്ച വരുത്താതെ ഈ പ്രദേശങ്ങള്‍ നിരീക്ഷിക്കണമെന്നും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചതായി മന്ത്രി പറഞ്ഞു.
Post Your Comments