കാഞ്ഞങ്ങാട്: കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആവിക്കര എ എല്‍ പി സ്കൂളിനു പടിഞ്ഞാറു ഭാഗത്താണ് ഭണ്ഡാരം കണ്ടെത്തിയത്.
പണം കൈക്കലാക്കിയ ശേഷം ഭണ്ഡാരം ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. കാടുമുടിയ ഒഴിഞ്ഞവളപ്പിലാണ് ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഭണ്ഡാരം കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തൊട്ടടുത്ത് കാടുമൂടിയ നിലയില്‍ ഭണ്ഡാരം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments