Latest NewsIndia

അക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ പ്രക്ഷോഭം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

കൊല്‍ക്കത്ത: ഭരണഘടന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് മമത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ബംഗാളിലേത്. സ്ത്രീകളോട് പോലും അപമര്യാദയായാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പെരുമാറുന്നതെന്ന് കൊല്‍ക്കത്ത ജില്ലാ പ്രസിഡന്റ് മോഹത് റാവു പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

മമത സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മറുപടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും തെരഞ്ഞെടുപ്പില്‍ ഏറ്റു വാങ്ങിയ കനത്ത പരാജയത്തിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മമത അക്രമം അഴിച്ചുവിടുകയാണെന്നും റാവു പറഞ്ഞു. ഇതിനിടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഒരു എംഎല്‍എയും 18 കൗണ്‍സിലര്‍മാരുമാണ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നത്.അലിപുര്‍ദ്വാരയിലെ കല്‍ചിനി മണ്ഡലത്തിലെ എംഎല്‍എ വില്‍സണ്‍ ചംപ്രമാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്നും വില്‍സണ്‍ ചംപ്രമാരി വ്യക്തമാക്കി. താന്‍ ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്നും 18 കൗണ്‍സിലര്‍മാര്‍ തന്നോടൊപ്പം ഉണ്ടാകുമെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ ഒരു എംഎഎൽഎയും 16 കൗൺസിലർമാരും ഉൾപ്പെടെ 21 പ്രവർത്തകർ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടു പിന്നാലെ ബിജെപിയിൽ ചേർന്നിരുന്നു. 42 സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ബിജെപി 18 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. 10-ല്‍ 4 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ തൃണമൂലിന് 3 സീറ്റുകള്‍ മാത്രമാണ് നേടാനായിരുന്നത്. ഇതിനു പിന്നാലെയാണ് തൃണമൂലില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തിയത്. എഴ്ഘട്ടമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നപോലെ ഏഴ് ഘട്ടമായി തൃണമൂൽ കോൺഗ്രസിൽ നിന്നും പ്രവർത്തകർ കൊഴിഞ്ഞുപോകുമെന്നാണ് ബിജെപിവൃത്തങ്ങൾ നൽകുന്ന സൂചന. 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ബിജെപിയുടെ ലക്‌ഷ്യം അസ്ഥാനത്താവില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button