വടകര: മറുനാടന്‍ തൊഴിലാളികളുമായി സംസാരിക്കാൻ റൂറല്‍ ജില്ലയിലെ ജനമൈത്രി പോലീസുകാര്‍ ഹിന്ദി പഠിക്കുന്നു. കോഴിക്കോട് റൂറലിലെ 21 പോലീസ് സ്റ്റേഷനുകളിലേക്ക് സ്ഥിരം ബീറ്റ് ഡ്യൂട്ടിക്കായി നിയോഗിച്ച 42 പോലീസുകാര്‍ക്കാണ് സ്പോക്കൺ ഹിന്ദി ക്ലാസ് നൽകുന്നത്. എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂറാണ് ക്ലാസ്. ബീറ്റ് ഓഫീസര്‍മാര്‍ക്ക് ആഴ്ചയില്‍ അഞ്ചുദിവസം സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ സന്ദര്‍ശിച്ച് താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രദേശത്തെ സുരക്ഷാ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും വേണം. മറുനാട്ടുകാരുടെ താമസകേന്ദ്രങ്ങളിലും പോകേണ്ടി വരാറുണ്ട്. എന്നാല്‍ പോലീസുകാര്‍ക്ക് ഹിന്ദി കൈകാര്യം ചെയ്യാന്‍ പ്രയാസമായതിനാല്‍ അവരോട് വിശദമായി സംസാരിക്കാന്‍ സാധിക്കുന്നില്ല. ഇക്കാര്യം മനസ്സിലാക്കിയാണ് പൊലീസുകാരെ ഹിന്ദി പഠിപ്പിക്കാൻ തീരുമാനിച്ചത്.
Post Your Comments