പാലക്കാട്: ജനക്കൂട്ടത്തിന് നടുവിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് കോയമ്പത്തൂരിൽ വെച്ചാണ് കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിലാണ്. പെൺകുട്ടിയെ കുത്തിയ പാലക്കാട് സ്വദേശി സുരേഷ് പോലീസ് കസ്റ്റഡിയിലാണ്.
പാലക്കാട് സ്വദേശികളായ ഇരുവരും പഠിക്കുമ്പോൾ സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ, പഠനശേഷം കോയമ്പത്തൂരിലേക്ക് ജോലിക്കായി പോയ പെൺകുട്ടി പ്രണയത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു. കോയമ്പത്തൂർ ആർ എസ് പുരം എന്ന സ്ഥലത്തു വെച്ച് കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു സംഭവം. കഴിഞ്ഞദിവസം പെൺകുട്ടിയുമായി സംസാരിക്കാനാണ് സുരേഷ് കോയമ്പത്തൂരിൽ എത്തിയത്. അതെ സമയം സംസാരിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ് കൈയിലിരുന്ന ആയുധമെടുത്ത് സുരേഷ് പെൺകുട്ടിയെ കുത്തി വീഴ്ത്തി
Post Your Comments