ഗ്വാളിയര്‍: ഫെബ്രുവരിയില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ബാലാകോട്ടില്‍ ആക്രമണം നടത്തിയതിന് ശേഷം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് വ്യോമസേന മേധാവി.
ഗ്വാളിയാറില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് ബാലക്കാട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഒരിക്കല്‍പോലും ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്നിട്ടില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ ഉറപ്പിച്ചു പറഞ്ഞത്. നിയന്ത്രണ രേഖ മറികടന്നെന്ന് പറയാന്‍ അവര്‍ക്കാര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലകോട്ടില്‍ മിന്നലാക്രമണം നടത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ഞങ്ങള്‍ നേടുകയും ചെയ്തു. അതേസമയം നമ്മുടെ സൈനിക മേഖലകളെ ആക്രമിക്കുക എന്നതായിരുന്നു പാകിസ്ഥാന്‍ ലക്ഷ്യമിട്ടതെന്നും പക്ഷേ അവര്‍ക്ക് അതിന് കഴിഞ്ഞില്ലെന്നും ബി.എസ്. ധനോവ പറഞ്ഞു. പാകിസ്ഥാന് അവരുടെ ലക്ഷ്യം നടപ്പിലാക്കാതെ വന്നപ്പോള്‍ ഇന്ത്യ അത് നേടിയെന്നും വ്യോമസേനമേധാവി വ്യക്തമാക്കി.
Post Your Comments