റിയാദ് : തങ്ങളുടെ നയതന്ത്രബന്ധങ്ങള്‍ ഊട്ടിയുറപ്പിയ്ക്കാന്‍ സൗദി . ഇതിന്റെ ഭാഗമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ദക്ഷിണ കൊറിയയിലെത്തുക.
ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജെ.ഇനുമായി ബുധനാഴ്ച കൂടികാഴ്ച നടത്തും. ഊര്‍ജ്ജം, പൊതുസേവനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനായി ധാരണാ പത്രങ്ങളില്‍ ഒപ്പുവെക്കും.
ഈ വര്‍ഷത്തെ ആദ്യ നാല് മാസങ്ങളില്‍ 101.5 മില്ല്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയാണ് ദക്ഷിണ കൊറിയ സൗദിയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 2.7 ശതമാനം കുറവാണ്. സൗദിയുടെ ആണവോര്‍ജ്ജ പദ്ധതികളിലും ദക്ഷിണ കൊറിയ തല്‍പരരാണ്.
Post Your Comments