KeralaLatest News

മെസിയുടെ പിറന്നാൾ ദിനത്തിൽ ഒരു വിവാഹം; കല്യാണക്കുറിയില്‍ തുടങ്ങി വിവാഹവേദിയും ഓഡിറ്റോറിയവുമെല്ലാം ‘മെസി’ മയം

ആലപ്പുഴ: കല്യാണക്കുറിയില്‍ തുടങ്ങി വിവാഹവേദിയും ഓഡിറ്റോറിയവുമെല്ലാം ‘മെസി’ മയമായി ഒരു കല്യാണം. മെസിയുടെ കടുത്ത ആരാധകനും ഫുട്‌ബോള്‍ പ്രേമിയുമായ, ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ വിവാഹവേദിയിലാണ് മെസി നിറഞ്ഞുനിന്നത്. മെസിയുടെ മുപ്പത്തിരണ്ടാം ജന്മദിനമായ ഇന്നലെ ആയിരുന്നു ഷിബുവിന്റെ വിവാഹം. ആലപ്പുഴ തുമ്പോളി ചാരങ്കാട്ട്‌ പരേതനായ ക്ലീറ്റസിന്റെയും ശാന്തമ്മയുടെയും മകനായ ഷിബു പുന്നപ്ര പുത്തന്‍പുരയ്‌ക്കല്‍ സെബാസ്‌റ്റ്യന്റെയും റീത്താമ്മയുടെയും മകള്‍ ജീനയെ ആണ്‌ വിവാഹം ചെയ്‌തത്‌.

മെസിയുടെ ജന്മദിനത്തില്‍ വിവാഹം ചെയ്യണമെന്നത്‌ തന്റെ ആഗ്രഹമായിരുന്നുന്നെന്നും ഇക്കാര്യം അറിയിച്ചപ്പോള്‍ സുഹൃത്തുക്കള്‍ അത്‌ ഏറ്റെടുക്കുകയായിരുന്നെന്നും ഷിബു പറയുന്നു. ഗോള്‍ പോസ്‌റ്റ്‌, ഫുട്‌ബോള്‍ എന്നിവയെല്ലാം മണ്ഡപത്തോട്‌ ചേര്‍ന്ന്‌ ഒരുക്കിയിരുന്നു. വധുവും വരനും എത്തിയപ്പോള്‍ പൂച്ചെണ്ടുകൾക്ക് പകരം ഫുട്‍ബോൾ നൽകിയാണ് ഇരുവരെയും വരവേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button