KeralaLatest News

മഴ ഗണ്യമായി കുറഞ്ഞു; അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞത് വൈദ്യുത ഉത്പാദനത്തെ ബാധിക്കും, സംഭവത്തില്‍ വൈദ്യുത ബോര്‍ഡിന്റെ തീരുനാമം ഇങ്ങനെ

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളിലെ ജലനിരപ്പും വന്‍തോതില്‍ കുറഞ്ഞു. പ്രധാന അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രം. ഇതോടെ ജലവൈദ്യുതി ഉല്‍പാദനം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു.

വൈദ്യുതി ബോര്‍ഡിന്റെ മേജര്‍ ഡാമുകളായ ഇടുക്കി, ശബരിഗിരി, ഇടമലയാര്‍ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടുണ്ട്. ഈ വര്‍ഷം പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തതാണു കാരണം. ഇടുക്കി, പമ്പ, ഷോളയാര്‍, ഇടമലയര്‍ അടക്കം ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന അണക്കെട്ടുകളില്‍ ആകെ സംഭരണശേഷിയുടെ കൂടി 12 ശതമാനം ജലമേയുള്ളൂ.

390 ദശലക്ഷം യൂണിറ്റ് വൈദ്യുതിയ്ക്കുള്ള വെള്ളം സംഭരിക്കുന്നതുവരെ പ്രതിദിന ജലവൈദ്യുതോല്‍പാദനം 12 ദശലക്ഷം യൂണിറ്റായി ക്രമപ്പെടുത്തുന്നതിനാണ് വൈദ്യുതി ബോര്‍ഡിന്റെ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡാമുകളിലേക്ക് 1106 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം ഒഴുകിയെത്തിയപ്പോള്‍ ഈ വര്‍ഷം അത് 96.5 എംയു ആയി കുറഞ്ഞു. മഴ കിട്ടിയില്ലെങ്കില്‍ സ്ഥിതി ഇനിയും മോശമാകുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

വൈദ്യുതി ബോര്‍ഡിലെ മൊത്തം ഡാമുകളിലും കൂടി 11 ശതമാനം ജലവിതാനമാണുള്ളത്. അതായത് 469 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പാദിപ്പിക്കാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയം 1713.11 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം അണക്കെട്ടുകളില്‍ ഉണ്ടായിരുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പകുതിയായി കുറഞ്ഞതും ആശങ്ക ഉയര്‍ത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button