മുംബൈ : മുന്‍നിര ടെലികോം കമ്പനികള്‍ നഷ്ടത്തില്‍, എല്ലാവരും ജിയോയിലേയ്ക്ക് : ഉപഭോക്താക്കള്‍ ഐഡിയ-വൊഡാഫോണ്‍, എയര്‍ടെല്‍ നെറ്റുവര്‍ക്കുകളെ ഉപേക്ഷിക്കുന്നതിനു പിന്നില്‍ ഈ കാരണം.. രാജ്യത്തെ ടെലികോം മേഖലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റങ്ങളാണ് നടക്കുന്നത്. മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. ട്രായിയുടെ ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത് ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 15.82 ലക്ഷം വരിക്കാരെയാണ്. ഭാര്‍തി എയര്‍ടെല്ലിന് 32.89 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ ചില ടെലികോം കമ്പനികള്‍ പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഇന്‍ കമിങ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല. ഐഡിയ-വോഡഫോണ്‍, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ടാറ്റ ടെലി തുടങ്ങി കമ്പനികള്‍ക്കാണ് വന്‍ തിരിച്ചടി നേരിട്ടത്. അതേസമയം, ഏപ്രില്‍ ജിയോയ്ക്ക് ലഭിച്ചത് 80.82 ലക്ഷം അധിക വരിക്കാരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 48.71 ലക്ഷം വരിക്കാരെയുമാണ്.
Post Your Comments