ജയ്പൂര്‍: രാജസ്ഥാനിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ഷകന്‍ സോഹന്‍ ലാല്‍ മേഘ്വാള്‍ (45) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം. തന്റെ മരണത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി അശോക് ഗെഹാലോട്ടും, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണെന്നുമാണ് ഇയാള്‍ ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നത്. ആത്മഹത്യ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കു വച്ചതിനു ശേഷമാണ് സോഹന്‍ ലാല്‍ ആത്മഹത്യ ചെയ്തത്.
Post Your Comments