ദുബായ്: ദുബായിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള യാർഡ് ടെസ്റ്റ് ഇനി പൂർണമായും സ്മാർട് ആകും. ഇനിമുതൽ ആർടിഎ ഉദ്യോഗസ്ഥന് പകരം ക്യാമറകളും, സെൻസറുകളുമായിരിക്കും ഇനി ഉണ്ടാകുക. പരിശോധകനുണ്ടാകാവുന്ന സ്വാഭാവികമായ പിഴവുകൾ ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്നാണ് സൂചന. പരിശോധകരെക്കുറിച്ചുള്ള പരാതികൾ ഇല്ലാതാക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് ആർടിഎ ഡ്രൈവിങ് പരിശീലന വിഭാഗം ഡയറക്ടർ ഖാലിദ് അൽ സാലിഹ് പറഞ്ഞു. ടെസ്റ്റുകൾ കൂടുതൽ വേഗത്തിൽ നടത്താനും കൃത്യത ഉറപ്പാക്കാനും ഇതിലൂടെ കഴിയും.
നിരീക്ഷണത്തിനായി വാഹനത്തിനുള്ളിൽ ഒരു ക്യാമറയും 20 സെൻസറുകളുമാണുണ്ടാകുക. വാഹനത്തിനു പുറത്ത് 4 ക്യാമറകളും യാർഡിൽ 5 ക്യാമറകളും ഉണ്ടാകും. സേഫ്റ്റി ബെൽറ്റ് ഇട്ടിട്ടുണ്ടോ, എത്ര തവണ ബ്രേക്ക് ഉപയോഗിച്ചു, സൈഡ് മിററുകളിൽ നോക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
Post Your Comments