കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ ഫോണിലൂടെ വധഭീഷണി മുഴക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റപ്പറമ്പന്‍ ഹൗസില്‍ സി.പി. തോമസ് (45) ആണ് അറസ്റ്റിലായത്. കത്തോലിക്കാസഭയുടെ പ്രതിനിധി എന്ന് പറഞ്ഞാരംഭിച്ച ഫോണ്‍വിളി ഇരുപതുമിനിറ്റോളം നീണ്ടു.
തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന് സെക്രട്ടറി പരാതി കൊടുക്കുകയായിരുന്നുഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 13-നാണ് പൊന്ന്യം ചന്ദ്രന് ഫോണിലൂടെ വധഭീഷണി ഉണ്ടായത്. ഫ്രാങ്കോ മുളയ്ക്കലിനെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് കൊടുത്തതിന്റെ പേരിലായിരുന്നു വധഭീഷണി.
Post Your Comments