കൊച്ചി: സംസ്‌ഥാനത്ത് മീനിനും പച്ചക്കറിക്കും വിലക്കയറ്റം രൂക്ഷം. എല്ലാ പച്ചക്കറിയിനങ്ങള്‍ക്കും വില വർധിച്ചിരിക്കുകയാണ്. പച്ചക്കറികളില്‍ ബീന്‍സിനാണ് ഏറ്റവും വില വർധനവ്. കിലോയ്‌ക്ക് 100 രൂപയിലാണ് വിൽപ്പന. മുൻപ് ഇത് 30 രൂപ ആയിരുന്നു. തക്കാളി 50, പച്ചമുളക് 100, ചെറുനാരങ്ങാ 100, ഏത്തപ്പഴം 75, ഞാലിപ്പൂവൻ 60 എന്നിങ്ങനെയാണ് വില വർധനവ്. പച്ചക്കറി കിട്ടാനില്ലെന്നതാണ് വിലക്കയറ്റത്തിനു കാരണമായി വ്യാപാരികള്‍ പറയുന്നത്.
ട്രോളിങ് നിരോധനംമൂലം മത്സ്യത്തിനും ക്ഷാമമാണ്. കിലോയ്‌ക്ക് 300 രൂപ വരെയെത്തിയ മത്തിക്ക് ഇപ്പോള്‍ വിലയിൽ ചെറിയ മാറ്റമുണ്ട്. നെയ്‌മീന് വില 600 മുകളിലാണ്. വളര്‍ത്തു മത്സ്യങ്ങള്‍ക്കും ശരാശരി വില കിലോയ്‌ക്ക് 150 രൂപയ്‌ക്കു മുകളിലാണ്.
Post Your Comments