കല്ലമ്പലം: കാറിനകത്തു വച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെ എഎസ്‌ഐ അറസ്റ്റില്‍. തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ എ.എസ്.ഐ. നെടുമ്പറമ്പ് സുജാതമന്ദിരത്തില്‍ സുഗുണന്‍(53) ആണ് അറസ്റ്റിലായത്. സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറി ഡ്രൈവറോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയെന്ന് പരാതിയിലാണ് അറസ്‌ററ് .
യൂണിഫോമിലായിരുന്ന സുഗുണന്‍ വര്‍ക്കലയില്‍ വച്ച് കാറിനു കൈകാണിക്കുകയായിരുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൈ കാണിച്ചതോടെ യുവതികള്‍ പേടിച്ച് വാഹനം ഒതുക്കുകയായിരുന്നു എന്നാണ് സൂചന. എന്നാല്‍ തനിക്ക് കല്ലമ്പലം വരെ പോകണമെന്ന് ആവശ്യപ്പെട്ട് സുഗുണനും ഇവരുടെ കാറില്‍ കയറുകയായിരുന്നു. കാറില്‍ കയറിയ സുഗുണന്‍ കാര്‍ യാത്രക്കാരായ സ്ത്രീകളോടു മോശമായി സംസാരിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയുമായിരുന്നു.
സ്ത്രീകള്‍ ആദ്യം പ്രതികരിച്ചില്ലെങ്കിലും കല്ലമ്പലത്ത് സുഗുണന്‍ ഇറങ്ങിയതോടെ പിങ്ക് പട്രോളിങ് സംഘത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിങ്ക് പോലീസിന്റെ നിര്‍ദേശപ്രകാരം കല്ലമ്പലം പോലീസില്‍ സ്ത്രീകള്‍ പരാതി നല്‍കി. തുടര്‍ന്ന് സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുഗണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെ ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
Post Your Comments