KeralaLatest News

പാര്‍ക്കിന്റെ കവാടത്തിനു മുന്നില്‍ ആന; നാട്ടാനയെന്നു കരുതി സെല്‍ഫി എടുക്കാന്‍ ചെന്ന സഞ്ചാരികള്‍ക്ക് എട്ടിന്റെ പണി

ഇടുക്കി: മാട്ടുപ്പെട്ടിയുടെ സ്വന്തം കാട്ടാന പടയപ്പയുടെ കാലിന് പരിക്ക്. പരിക്കേറ്റ പടയപ്പ മാട്ടുപ്പെട്ടിയിലെത്തിയ വിനോദസഞ്ചാരികളെ വിരട്ടിയോടിച്ചു. മാട്ടുപ്പെട്ടി സണ്‍മൂണ്‍ വാലി പാര്‍ക്കിന്റെ കവാടത്തിന് മുന്നിലാണ് ഞയറാഴ്ച വൈകുന്നേരം 4.30 തോടെ കാട്ടാന എത്തിയത്. നാട്ടാനയെന്ന് കരുതി സന്ദര്‍ശകര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതോടെ അക്രമാസക്തമായ പടയപ്പ സഞ്ചാരികളെ വിരട്ടുകയും സമീപത്തെ പെട്ടിക്കടകള്‍ തകര്‍ക്കുകയും ചെയ്തു

ഒരു മണിക്കൂറോളം പ്രദേശത്ത് ഭീതിപരത്തിയ പടയപ്പയെന്ന വിളിപ്പേരുള്ള കാട്ടാനയെ വിരട്ടിയോടിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. മുന്‍വശത്തെ വലതുകാലില്‍ പരുക്കേറ്റ പടയപ്പ രാത്രിയോടെയാണ് മാട്ടുപ്പെട്ടി ടൗണിലെത്തിയത്. എസ്റ്റേറ്റിലെ വാഴകൃഷി നശിപ്പിച്ചശേഷം കാടുകയറിയെങ്കിലും വൈകുന്നേരത്തോടെ ബോട്ടിംങ്ങ് സെന്ററിന് സമീപം വീണ്ടമെത്തുകയായിരുന്നു.

റോഡില്‍ ആന നിലയുപ്പിച്ചതോടെ പാര്‍ക്കിനുള്ളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല. റോഡിലൂടെ വാഹനങ്ങളെ കടത്തിവിടാതെ നിലയുറപ്പിച്ച കൊമ്പന്‍ 5.30 തോടെ കാടുകയറി. പിന്നീടാണ് ഗതാഗതം പൂര്‍ണ്ണ നിലയിലായത്. ഈ കാട്ടാന കാടിറങ്ങുന്നതും കടകളും കൃഷിയുമെല്ലാം നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button