വാഷിങ്ടന്‍ : ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തങ്ങളുടെ ചാരവിമാനം വീഴ്ത്തിയതിനു പ്രതികാരമായി ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനവും ചാരശൃംഖലയും ലക്ഷ്യമിട്ട് യുഎസ് സൈബര്‍ ആക്രമണം. ഇറാനെതിരെ സൈനിക നടപടി വേണ്ടെന്നു തീരുമാനിച്ചതിനു പിന്നാലെയാണു സൈബര്‍ ആക്രമണം ആരംഭിച്ചത്. യുഎസ് സൈബര്‍ കമാന്‍ഡിന്റെ ആക്രമണത്തില്‍ ഇറാനിലെ കംപ്യൂട്ടര്‍ സംവിധാനം തകാരാറിലാവുകയും അവരുടെ മിസൈല്‍, റോക്കറ്റ് വിക്ഷേപണ ശേഷിയെ കാര്യമായി ബാധിച്ചെന്നും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയുടെ ചാര ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയെന്ന് ഇറാന്റെ സൈനികവിഭാഗമായ റവലൂഷണറി ഗാര്‍ഡ് ആയിരുന്നു അവകാശപ്പെട്ടത്. ഇറാന്റെ വ്യോമമേഖലയില്‍ അതിക്രമിച്ചു കടന്ന ഡ്രോണ്‍ വെടിവച്ചിട്ടുവെന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുളള പ്രസ് ടിവി അറിയിച്ചത്. ഇറാനുമായി സംഘര്‍ഷം മൂര്‍ഛിച്ച സാഹചര്യത്തില്‍ മധ്യപൂര്‍വദേശത്തേക്കു കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കന്‍ ഡ്രോണ്‍ വെടിവച്ചിട്ടെന്ന ഇറാന്റെ അവകാശവാദം.
ഇതിനിടെ, യുഎസ് ഡ്രോണ്‍ മേയ് 26ന് അതിര്‍ത്തി ലംഘിക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇറാന്റെ വിദേശകാര്യമന്ത്രി ജാവദ് സരീഫ് പുറത്തുവിട്ടു. മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അതു വെടിവച്ചിട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറാന്‍ യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലൂടെയുള്ള ആകാശപാത ഉപയോഗിക്കുന്നതില്‍ മിക്ക വിമാനക്കമ്പനികളും നിയന്ത്രണം ഏര്‍പ്പെടുത്തി. സംഘര്‍ഷമേഖല ഒഴിവാക്കിയാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.
Post Your Comments