Latest NewsFootballSports

ലയണൽ ആൻഡ്രെസ് മെസ്സിക്ക് ഇന്ന് 32 ആം പിറന്നാൾ

സ്പെയിൻ: ഇന്ന് ലയണൽ മെസ്സി 32 ആം പിറന്നാൾ ആഘോഷിക്കുകയാണ്. അർജന്റീന ദേശീയ ടീം, സ്പാനിഷ് പ്രിമേറ ഡിവിഷനിൽ എഫ്.സി. ബാഴ്സലോണ എന്നീ ടീമുകൾക്കായാണ് ഇദ്ദേഹം കളിക്കുന്നത്. ഇദ്ദേഹം സ്പാനിഷ് പൗരത്വവും നേടിയിട്ടുണ്ട്. തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി അദ്ദേഹത്തെ പരിഗണിക്കുന്നു. മെസ്സി, 21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 22 ആം വയസ്സിൽ അദ്ദേഹം ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കുകയും ചെയ്തു.

2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലൺ ഡി ഓർ (Ballon d’Or) ബഹുമതിയോടെ, ഈ ബഹുമതി 5 തവണ നേടുന്ന ആദ്യ കളിക്കാരനായി. 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4-ആം തവണയാണ് ഈ നേട്ടം. ഇദ്ദേഹത്തെ പലപ്പോഴും ഇതിഹാസതാരം ഡിയഗോ മറഡോണയുമായി സാമ്യപ്പെടുത്താറുണ്ട്. മറഡോണ തന്നെ മെസ്സിയെ തന്റെ “പിൻഗാമി” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

നന്നേ ചെറുപ്പത്തിൽ തന്നെ മെസ്സി കളിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കഴിവ് ബാർസലോണ വളരെ വേഗം തിരിച്ചറിഞ്ഞു. ബാർസലോണ ക്ലബ്ബ് അദ്ദേഹത്തിന് ഉയരക്കുറവിനു ചികിത്സ നിർദ്ദേശിച്ചു. അതിനാൽ റൊസാരിയോ എന്ന സ്ഥലത്തെ ക്ലബ്ബായ ന്യൂവെൽസ്സ് ഓൾഡ് ബോയ്സ് ടീമിൽ നിന്ന് അദ്ദേഹം വിട്ടുപോരുകയും കുടുംബത്തോടൊപ്പം യൂറോപ്പിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 2004-2005 സീസണിൽ അദ്ദേഹം ആദ്യ കളി കളിച്ചു. ആ മത്സരത്തിൽ തന്നെ അദ്ദേഹം ഗോൾ നേടി. അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button