Latest NewsIndia

അമർനാഥിലേക്കുള്ള യാത്രയിൽ പുല്‍വാമ മാതൃക സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിടുന്നു; ഐബിയുടെ റിപ്പോർട്

ന്യൂ ഡല്‍ഹി: അമർനാഥിലേക്കുള്ള യാത്രയിൽ പുല്‍വാമ മാതൃക സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഐബിയുടെ റിപ്പോർട് പുറത്തു വന്നു. അമര്‍നാഥ് യാത്ര ആരംഭിക്കാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കെ കശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. തീര്‍ത്ഥാടന യാത്രക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ച മുന്നൂറോളം ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നും , തീര്‍ത്ഥാടന യാത്രക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷാ കര്‍ശനമാക്കാന്‍ സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാനുമുള്ള നടപടി സൈന്യം ആരംഭിച്ചിട്ടുണ്ട്

.ജൂലായ് ഒന്നിന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടനത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണമാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഇത് സംബന്ധിച്ച് ജാഗ്രത നിര്‍ദ്ദേശം സുരക്ഷ സേനകള്‍ക്കും ജമ്മു കശ്മീര്‍ സര്‍ക്കാരിനും നല്‍കിയത്. യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും മേഖലകള്‍ തിരിച്ച് സുരക്ഷ സേനകളുടെ വിന്യാസം നടത്തണം എന്നും നിര്‍ദ്ദേശമുണ്ട്.

അതെ സമയം അമര്‍നാഥ് യാത്രക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അറിയിച്ചു .
യാത്ര കടന്നുപോകുന്ന മേഖലകളില്‍ 290 ഭീകരരുടെ സാന്നിധ്യമാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2017 ല്‍ അമര്‍നാഥ് യാത്രക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഒരുലക്ഷത്തിലധികം തീര്‍ഥാടകര്‍ അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button