ഗ്രോസ്നി: ചെചെന്‍ റിപ്പബ്ലിക്ക് തലസ്ഥാനമായ ഗ്രോസ്നിയില്‍ കത്തിയാക്രമണം. സംഭവത്തില്‍ രണ്ട് സുരക്ഷ ഉദ്യാഗസ്ഥര്‍ക്ക് പരിക്കേറ്റു. 23-കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ചെച്നിയന്‍ ഭരണാധികാരി റമസാന്‍ കദിറോവിന്റെ വസതിക്ക് സമീപത്താണ് ആക്രമണം ഉണ്ടായത്.
കാറില്‍ വന്ന അക്രമിയെ തടഞ്ഞു നിര്‍ത്തി ഐഡി കാര്‍ഡ് ആവശ്യപ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടും കീഴടങ്ങാതായതോടെ ഇയാളെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
വടക്ക് കോക്കസസ് പര്‍വത താഴ്വാരത്തിലുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ചെച്നിയ. മോസ്കോയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റമസാന്‍ കദിറോവ് സര്‍ക്കാരാണ് ചെച്നിയന്‍ റിപ്പബ്ലിക്ക് ഭരിക്കുന്നത്.
Post Your Comments