ദമാം : ദമാമില്‍ നിന്ന് കോടികളുമായി മൂന്ന് മലയാളികള്‍ മുങ്ങിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സ്ഥാപന ഉടമ രംഗത്ത്. . പതിനെട്ട് കോടി രൂപയുമായി മൂന്ന് മലയാളി വ്യവസായികള്‍ മുങ്ങിയെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലും മറ്റും വാര്‍ത്ത പന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സ്ഥാപന ഉടമ രംഗത്തെത്തി. കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഫര്‍ണസ് ഫാബ്രിക്ക ഉടമ ഷാനവാസ് അബ്ദുല്‍ അസീസാണ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. സ്ഥാപനം നടത്തി വരുന്ന മെയിന്‍ പ്രൊജക്ടില്‍ നിന്നും തുക ലഭിക്കാത്തതാണ് രൂപ കൈയില്‍കിട്ടാനുള്ള കാലതാമസത്തിന് കാരണം. അല്ലാതെ ആരും വെട്ടിപ്പ് നടത്തിയിട്ടുമില്ല, ഞങ്ങളതിന് കൂട്ട് നിന്നിട്ടുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഫര്‍ണസ് ഫാബ്രിക് സ്ഥാപനത്തിന് കീഴിലെ മുപ്പതോളം വരുന്ന സബ് കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരാണ് ഇന്നലെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. തങ്ങള്‍ക്ക് ലഭിയ്ക്കാനുള്ള രൂപ സ്ഥാപന ഉടമയടക്കമുള്ള മൂന്ന് വ്യവസായികള്‍ തട്ടിച്ച് കടന്നുകളഞ്ഞുവെന്നാണ് ഇവര്‍ പറയുന്നത്. സബ്കോണ്‍ട്രാക്ടിംഗ് കമ്പനികള്‍ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന മെയിന്‍ പ്രൊജക്ടില്‍ നിന്നും തുക ലഭിക്കാത്തതാണ് കാലതാമസം നേരിടുന്നതിന് ഇടയാക്കിയത്. ഇതിനെതിരെ തന്റെ കമ്പനി നിയമ നടപടി സ്വീകരിച്ചു വരികയാണ്. തന്നെയും സ്ഥാപനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാനവാസ് പറഞ്ഞു.
Post Your Comments