KeralaLatest News

കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ല, സാജന്റെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്ക് കാരണമായ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സാജന്റെ ഭാര്യ പരാതി തരുന്നതിന് മുമ്പ് തന്നെ നടപടി തുടങ്ങി. ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കുകയായിരുന്നു. സിപിഎമ്മിനെ ആക്രമിക്കാന്‍ പി ജയരാജനെ ഉപയോഗിക്കുന്നുവെന്നും ഇപ്പോള്‍ എം വി ഗോവിന്ദനെ വച്ചും പാര്‍ട്ടിയെ ആക്രമിക്കുന്നുവെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭയുടെ പരിരക്ഷ വെച്ച് മാന്യമായി ജീവിക്കുന്നവരെ ആക്ഷേപിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്തിനാണ് പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button