UAELatest NewsGulf

യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ രണ്ട്് വയസുകാരി മരിച്ചു : മരണത്തിന് കീഴടങ്ങിയത് പ്രവാസിയായ ഇമാമിന്റെ മകള്‍

ദുബായ് : യു.എ.ഇയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ രണ്ട്് വയസുകാരി മരിച്ചു. റാസല്‍ഖൈമ പള്ളി ഇമാമായ ഇന്ത്യന്‍ സ്വദേശിയുടെ മകളാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 14ന് ഇമാമും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ റാസല്‍ഖൈമയ്ക്ക് ആറി കിലോമീറ്റര്‍ അകലെയാണ് അപകടത്തില്‍പ്പെട്ടത്. ഇമാം ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഉടന്‍ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി സാരമായ പരിക്കുകളോടെ മൂന്ന് പേരെയും റാസല്‍ഖൈമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇമാമും ഭാര്യയും അപകടനില തരണം ചെയ്തുവെങ്കിലും രണ്ടര വയസുകാരി സള്‍ഫയുടെ പരിക്ക് ഗുരുതരമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലായിരുന്നു. മരുന്നുകളോട് പ്രതികരിയ്ക്കാതെ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button