തിരുവനന്തപുരം: ലാഭകരമല്ലെന്ന പേരില്‍ ഗ്രാമീണ മേഖലകളില്‍ നിന്ന് ആയിരത്തോളം സർവീസുകൾ പിൻവലിച്ച് കെഎസ്ആര്‍ടിസി. വരുമാനക്കുറവും ഷെഡ്യൂള്‍ പരിഷ്കരണവും കാരണമായി പറഞ്ഞാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ഗ്രാമീണ മേഖലയ്ക്കും ഇപ്പോള്‍ ടാര്‍ഗറ്റുണ്ട്. അതു കൈവരിക്കാന്‍ ഉദ്യോഗസ്ഥര്‍ കുറുക്ക് വഴികളാണ് സ്വീകരിക്കുക. അതിലൊന്നാണ് ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ ബോര്‍ഡ് വെച്ച് ഓടിക്കുക എന്നത്.
ചവറ- പത്തനംതിട്ട റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി 15 മിനിട്ട് ഇടവിട്ട് സര്‍വീസ് ആരംഭിച്ചപ്പോള്‍ ഈ റൂട്ടില്‍ ഓടിയിരുന്ന സ്വകാര്യ ബസുകള്‍ പിന്മാറിയിരുന്നു. ഇപ്പോള്‍ അര മണിക്കൂര്‍ കാത്തുനിന്നാല്‍ പോലും കെ.എസ്.ആര്‍.ടി.സി കിട്ടാത്ത അവസ്ഥയാണ്. കുണ്ടറ പുതിയില നിന്ന് ചാത്തന്നൂരിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസുണ്ടായിരുന്നു. അതു നിറുത്തിയതോടെ ജനം മൂന്നു കിലോമീറ്റര്‍ ദൂരം എങ്ങനെയെങ്കിലുമൊക്കെ സഞ്ചരിച്ച് ആയൂര്‍ റൂട്ടിലെത്തി ബസു പിടിക്കേണ്ട അവസ്ഥയാണ്. മിക്ക സ്ഥലങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
Post Your Comments