Latest NewsKerala

അന്തർദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രം ഇനി കോട്ടൂരിന് സ്വന്തം

കാട്ടാക്കട: അന്തർദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രമാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നത്. കോട്ടൂർ വനമേഖലയിൽ നിർമ്മിക്കുന്ന ആനപുനരധിവാസ കേന്ദ്രത്തിന് കേരള ഇൻഫ്രാ സ്ട്രക്ചറൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡാണ് (കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. ഭവന നിർമ്മാണ ബോർഡിന്റെ നിർമ്മാണ ചുമതലയുള്ള പദ്ധതി 2021ൽ പൂർത്തിയാക്കാനാണ് ശ്രമം. കാപ്പുകാട്ട് കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം രംഗത്തെ കുതിച്ച്ചാട്ടമാണ് ഉണ്ടാവുക. ജില്ലയിലെ തന്നെ പ്രധാന ടൂറിസ്റ്ര് കേന്ദ്രമായി മാറുന്നതോടൊപ്പം നെയ്യാർ ഡാം മേഖലയിലെ വനം വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും ടൂറിസം പദ്ധതികളും ഇതിനോടൊപ്പം വികസിക്കും. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ ഇവിടെ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്ഷിക്കുന്നത്.

കേരളത്തിന്റെ ദേശീയ മൃഗമെന്ന നിലയില്‍ ആനകളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കേണ്ടതുണ്ട്. കോട്ടൂര്‍ വനമേഖലയിലെ 176 ഹെക്ടര്‍ വനഭൂമിയിലാണ് കേന്ദ്രമെങ്കിലും ഇതില്‍ 57 ഹെക്ടര്‍ സ്ഥലത്തുമാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അതുവഴി അവയുടെ സ്വതന്ത്രവിഹാരത്തിനുള്ള സാധ്യത ഉറപ്പാക്കാനാണിത്. കാപ്പുകാട് ആനപരിപാലന കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും എന്ന് രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തിന്റെ നിറവേറ്റല്‍ കൂടിയാണിതെന്നു വേണം കരുതാൻ.

ജനവാസകേന്ദ്രത്തില്‍ എത്തുന്ന ആനകള്‍ക്കു പുറമേ, ക്രൂരതക്കിരയാവുന്ന നാട്ടാനകളെയും ഒറ്റപ്പെടുന്ന കുട്ടിയാനകളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമായ രീതിയില്‍ തന്നെ സംരക്ഷിച്ചു പരിപാലിക്കുക എന്നതാണ് ആനപുരധിവാസകേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനൊടൊപ്പം കാട്ടാനകള്‍ക്കായി മൂന്നാറില്‍ 600 ഹെക്ടര്‍ ഭൂമിയില്‍ സങ്കേതമൊരുക്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button