നിലവിലുള്ള ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും ഫോണിൽ ആന്‍ഡ്രോയ്ഡിന്റെ പുതിയ വെര്‍ഷന്‍ നല്‍കുമെന്നും വാവെയ് കമ്പനിയുടെ ഉറപ്പ്. ആന്‍ഡ്രോയ്ഡ് ക്യു തങ്ങളുടെ മൊബൈലുകളില്‍ പരീക്ഷിച്ച് തുടങ്ങിക്കഴിഞ്ഞു. പതിനേഴ് മോഡലുകളില്‍ ക്യു ആദ്യഘട്ടത്തില്‍ത്തന്നെ ലഭിക്കും. തുടര്‍ന്നുമുള്ള അപ്‌ഡേഷനുകളും കമ്പനി നല്‍കുമെന്നും വാവെയ് അറിയിച്ചു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അപ്‌ഡേഷന്‍ ലഭിക്കില്ല എന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പനി പ്രതികരിച്ചത്.
ഏതുതരത്തിലുള്ള വിലക്കിനേയും കമ്പനി അതിജീവിക്കും എന്ന് വാവെയ് അറിയിച്ചിരുന്നു. നിലവില്‍ പുതിയ ഒഎസുമായി കമ്പനി മുന്നോട്ട് പോവുകയാണ്. എന്നാൽ സ്മാര്‍ട്ട് ഫോണിലും ലാപ്‌ടോപിലും ഒഎസ് ഉപയോഗിക്കാനുള്ള അനുവാദം ഗൂഗിളും മൈക്രോസോഫ്റ്റും നല്‍കിയാല്‍ അവ ഉപയോഗിച്ചുകൊണ്ടുതന്നെ വിപണിയില്‍ തുടരാനാണ് താത്പര്യം എന്നും വാവെയ് വ്യക്തമാക്കി.
Post Your Comments