കൊച്ചി/നെടുങ്കണ്ടം: ഇടുക്കി, തൂക്കുപാലം ഹരിത തട്ടിപ്പുകേസില്‍ റിമാന്‍ഡിലായിരുന്ന പ്രതിയുടെ മരണം കസ്‌റ്റഡി മര്‍ദനത്തേത്തുടര്‍ന്നെന്നു സൂചന. വാഗമണ്‍ കോലാഹലമേട് കസ്‌തൂരിഭവനില്‍ രാജ്‌കുമാറാ(49)ണു പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ, കഴിഞ്ഞ 21-നു പീരുമേട് താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. കസ്‌റ്റഡിയിലായ രാജ്‌കുമാറിനെ നെടുങ്കണ്ടം സ്‌റ്റേഷനില്‍ നാലു പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ, രാജ്‌കുമാര്‍ ഈ വിവരം ഡോക്‌ടറോടു പറഞ്ഞതായാണു സൂചന.
അരയ്‌ക്കുതാഴെ ക്രൂരമര്‍ദനമേറ്റിരുന്നതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടുന്നു.രാജ്‌കുമാറിനെ മൂന്നുദിവസം കസ്‌റ്റഡിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് ഒരുദിവസം നെടുങ്കണ്ടം ആശുപത്രിയില്‍ കഴിഞ്ഞു. 15-ന് അറസ്‌റ്റ് രേഖപ്പെടുത്തി, പിറ്റേന്നു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇടുക്കി കോടതി റിമാന്‍ഡ് ചെയ്‌ത പ്രതിയെ പീരുമേട് സബ് ജയിലില്‍ എത്തിക്കുമ്പോള്‍ സ്‌ട്രെച്ചറില്‍ അവശനിലയിലായിരുന്നെന്നു ജയില്‍ അധികൃതര്‍ പറയുന്നു. അവശനിലയിലെത്തിച്ച പ്രതിയെ ജയിലില്‍ പ്രവേശിപ്പിച്ചതിലും ദുരൂഹതയുണ്ട്.
റിമാന്‍ഡില്‍ കഴിയവേ അസ്വസ്‌ഥത പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയില്‍ കഴിയുമ്പോള്‍, പോലീസ് മര്‍ദനത്തേക്കുറിച്ച് ഡോക്‌ടറോടു പറഞ്ഞതായാണു സൂചന. അവിടെനിന്നു വീണ്ടും ജയിലിലെത്തിയെങ്കിലും കഴിഞ്ഞ 21-നു വീണ്ടും അസ്വസ്‌ഥതയുണ്ടായി. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 22-നു നടത്തിയ പോസ്‌റ്റ്മോര്‍ട്ടത്തില്‍ അരയ്‌ക്കു താഴെയും തുടയിലും പരുക്കുകള്‍ കണ്ടെത്തി.
തുടയില്‍ ഉരുട്ടിയതിന്റെയും കാല്‍വെള്ളയില്‍ അടിച്ചതിന്റെയും പാടുകളുണ്ടായിരുന്നതായും മാംസം പൊട്ടിയിരുന്നതായും കണ്ടെത്തിയെന്നു സൂചനയുണ്ട്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ശരീരത്തില്‍ ക്ഷതമേറ്റതിനേത്തുടര്‍ന്നുള്ള ന്യൂമോണിയയാണു മരണകാരണമെന്നാണു പ്രാഥമികവിവരം. രാജ്‌കുമാറും രണ്ടു സ്‌ത്രീകളും ചേര്‍ന്നു സ്വാശ്രയസംഘം രൂപീകരിച്ച്, വായ്‌പാവാഗ്‌ദാനത്തിലൂടെ കോടികള്‍ തട്ടിയെന്നാണു കേസ്. പരാതിയേത്തുടര്‍ന്ന് രാജ്‌കുമാറിനെയും രണ്ടു സ്‌ത്രീകളെയും നെടുങ്കണ്ടം പോലീസ് കഴിഞ്ഞ 12-നു കസ്‌റ്റഡിയിലെടുത്തു.
സ്‌ത്രീകളെ പിറ്റേന്നുതന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെങ്കിലും രാജ്‌കുമാറിനെ മൂന്നുദിവസം കസ്‌റ്റഡിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് ഒരുദിവസം നെടുങ്കണ്ടം ആശുപത്രിയില്‍ കഴിഞ്ഞു. 15-ന് അറസ്‌റ്റ് രേഖപ്പെടുത്തി, പിറ്റേന്നു മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇടുക്കി കോടതി റിമാന്‍ഡ് ചെയ്‌ത പ്രതിയെ പീരുമേട് സബ് ജയിലില്‍ എത്തിക്കുമ്പോള്‍ സ്‌ട്രെച്ചറില്‍ അവശനിലയിലായിരുന്നെന്നു ജയില്‍ അധികൃതര്‍ പറയുന്നു.
കഴിഞ്ഞ 15-നാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതെന്നും 16-നു മജിസ്‌ട്രേറട്രേറ്റിനു മുന്നില്‍ ഹാജരാക്കിയെന്നും മരണകാരണം ന്യൂമോണിയയാണെന്നും നെടുങ്കണ്ടം ഡിവൈ.എസ്.പി: എന്‍.സി. രാജമോഹന്‍ വ്യക്തമാക്കിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു നേരത്തേ പോലീസ് ഭാഷ്യം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.
Post Your Comments