Latest NewsKerala

പാര്‍ട്ടിയെ നയിക്കാന്‍ പുതുമുഖ നേതൃത്വം തേടി ബിജെപി; അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്‍ എത്തുമെന്ന് സൂചന

പത്തനംതിട്ട : ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു കെ.സുരേന്ദ്രനെത്താനായി വീണ്ടും നീക്കങ്ങള്‍. ബിജെപി ദേശീയ നേതൃത്വത്തിനൊപ്പം ആര്‍എസ്എസും സമ്മതം നല്‍കിയാലേ സുരേന്ദ്രനു സ്ഥാനം ഉറയ്ക്കു. ഓഗസ്റ്റില്‍ സജീവ അംഗത്വ വിതരണം പൂര്‍ത്തിയാകുന്നതോടെ സംഘടനാ തിരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇത്തവണ സുരേന്ദ്രന് ഉറപ്പിക്കാനുള്ള നീക്കത്തിലാണ്  മുരളീധര വിഭാഗം.

പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണെന്നും നിലവിലെ നേതാക്കളില്‍ ആരു പ്രസിഡന്റായാലും മറു വിഭാഗം നിസ്സഹകരണം തുടരുമെന്നും കേന്ദ്രേ നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതുമുഖ നേതൃത്വം എന്ന ആശയമാണ് കേന്ദ്ര കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നത്. കുമ്മനം രാജശേഖരനെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ആക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. പി.കെ.കൃഷ്ണദാസിനെയും കേന്ദ്ര നേതൃത്വത്തില്‍ പരിഗണിച്ചേക്കും.

നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ പുതുതായി ദേശീയതലത്തില്‍ രൂപീകരിക്കുന്ന ലോ കമ്മിഷനില്‍ സജീവമായി പരിഗണിക്കുന്നുണ്ട്. ഗവര്‍ണര്‍ പദവിയിലേക്കും പിള്ളയുടെ പേരു പറഞ്ഞു കേള്‍ക്കുന്നു. അതേസമയം, പി.കെ.കൃഷ്ണദാസ് വിഭാഗം എം.ടി.രമേശിനായും പി.എസ്.ശ്രീധരന്‍പിള്ളയെ അനുകൂലിക്കുന്നവര്‍ കെ.പി.ശ്രീശനു വേണ്ടിയുമാണ് അണിയറ നീക്കം നടത്തുന്നത്. ഇനി പരമ്പരാഗത നേതാക്കളെ പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും ചര്‍ച്ചയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button