റിയാദ്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പിഴ ഉയര്‍ത്തിയതിനുശേഷം സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 2017ല്‍ 3,65,000 വാഹനാപകടങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് മൂന്നു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് സൗദിയിൽ ട്രാഫിക് നിയമം പരിഷ്ക്കരിച്ചത്. നിയമലംഘനമുണ്ടായാല്‍ ആറു മാസത്തിനകം പിഴ അടച്ചില്ലെങ്കിൽ അത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
Post Your Comments